തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 21 ന് കേരളത്തിലെത്തും. തിരുവനന്തപുരത്തേക്കാണ് അദ്ദേഹം എത്തുന്നത്. തുടർന്ന് സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും. കേന്ദ്രസർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നത്.
കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് 50,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിന് പുറമെ കൊല്ലം റെയിൽവേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിലും കൊച്ചിൻ ഷിപ്പ് യാർഡിനോട് ചേർന്നുള്ള ഹാർബർ ടെർമിനസ് സ്റ്റേഷനിലും നടപ്പാക്കുന്ന 1500 കോടിയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി നടപ്പിലാക്കും. കൊല്ലം, എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ 400 കോടിയുടെ പദ്ധതികളും ഹാർബർ ടെർമിനസിൽ 300 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. ചിങ്ങവനം-കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിച്ചതിന്റെ ഉദ്ഘാടനവും നടത്തുന്നുണ്ട്.
Comments