അമരാവതി :സ്വകാര്യ ബസ് മറിഞ്ഞ് 5 മരണം . ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ് യാത്രക്കാരുമായി പോയ ബസ് മറിഞ്ഞത്.
40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു .പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.മരിച്ച 5 പേരിൽ 3 പേർ കുട്ടികളാണ്.
പരിക്കേറ്റവർ ഒഡീഷ സ്വദേശികളാണ്. ധനേശ്വര്‍ ദളപതി (24), ജീതു ഹരിജൻ (5), സുനേന ഹരിജൻ (2) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments