ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി കുവൈത്തിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കുവൈത്ത് ഭരണകൂടം. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ഉടൻ നാടുകടത്തുമെന്ന് കുവൈത്ത് സർക്കാർ വൃത്തങ്ങളെ അധികരിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തൊഴിൽ നിയമങ്ങളിൽ കടുത്ത നിഷ്കർഷകൾ പുലർത്തുന്ന രാജ്യമാണ് കുവൈത്ത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുടെ കാര്യത്തിലും കുവൈത്ത് സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല എന്നാണ് വിവരം.
വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം ഫഹഹീൽ മേഖലയിൽ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്യാൻ കുവൈത്ത് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കുവൈറ്റിലെ നിയമമനുസരിച്ച് പ്രവാസികൾക്ക് സമരങ്ങളോ പ്രകടനങ്ങളോ നടത്താൻ അനുമതിയില്ല.
നിയമലംഘനം എന്ന ഗുരുതരമായ കുറ്റം ആരോപിച്ചാണ് ധർണയിൽ പങ്കെടുത്ത പ്രവാസികൾക്കെതിരെ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഇവരെ രാജ്യത്ത് നിന്നും പുറത്താക്കിക്കൊണ്ട് കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
Comments