തിരുവനന്തപുരം : കെ.പി സി സി ആസ്ഥാനത്ത് കല്ലെറിഞ്ഞ സംഭവം അപലപനീയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സി പി എം പ്രതിഷേധത്തിനിടെയാണ് പ്രവർത്തകർ കെ.പി സി സി ആസ്ഥാനത്ത് കല്ലെറിയുകയും കോമ്പൗണ്ടിന്തള്ളിൽ കയറി നാശനഷ്ടം വരുത്തുകയും ചെയ്തത്.
മാർക്സിസ്റ്റ് പാർട്ടി തീക്കൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്നും, മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരവും ഗൗരവമുള്ളതുമായ ആരോപണങ്ങളാണെന്നും, അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിഷേധങ്ങൾ തണിപ്പിക്കുന്നതിന് പകരം എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രകോപനപരമായ നടിപടികളാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ഉത്തവാദിത്തപ്പെട്ടവരിൽ നിന്നു പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇക്കാര്യം കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി, ഇത് മറച്ച് പിടിക്കാനാണ് മാർക്സിസ്റ്റ് പാർട്ടി നേരിട്ട് അക്രമത്തിന് നേതൃത്വം നൽകുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും കെ.പി സി സി ആസ്ഥാനത്ത് കല്ലെറിഞ്ഞവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അതേസമയം സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി.തിരുവനന്തപുരത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Comments