കൊച്ചി: താടിയും മുടിയും വളർത്തിയതിന് മകനെ പോലീസ് പിടിച്ചെന്ന് നടൻ അലൻസിയർ. ഫൈൻ ആർട്സ് വിദ്യാർത്ഥിയായിരുന്ന മകൻ വീട്ടിലേക്ക് തിരിച്ചു വരുന്ന സമയത്തായിരുന്നു സംഭവമെന്നും അലൻസിയർ പറയുന്നു. ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അലൻസിയറിന്റെ വെളിപ്പെടുത്തൽ.
മകൻ ഒരു ആർട്ടിസ്റ്റാണ്. അവന്റെ ശരീരം അവന്റെ മാത്രം അധികാരമാണ്. അവന്റെ സ്വാതന്ത്ര്യമാണ് അത്. അല്ലാതെ ഭരണകൂടത്തിന്റെയല്ല. ഈ നാട്ടിൽ തലമുടി വളർത്താൻ അധികാരമില്ലേയെന്നും അലൻസിയർ ചോദിക്കുന്നു.
പോലീസുകാർ തലമുടി വെട്ടിക്കൊണ്ട് നടക്കണം, തൊപ്പി അഴിക്കണം എന്നൊക്കെ പറയുന്നത് പോലെ നാട്ടുകാർ എല്ലാം അങ്ങനെ ചെയ്യണോ എന്നും അലൻസിയർ ചോദിക്കുന്നു.
Comments