ആലപ്പുഴ: എഴുതിയ വരികളിൽ അബദ്ധം സംഭവിച്ചതോടെ നൂറനാട് പോലീസ് സ്റ്റേഷനിലെ എഫ്ഐആറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം മേഖലയിൽ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച ശേഷം പോലീസ് തയ്യാറാക്കിയ എഫ്ഐആറിലാണ് മുഖ്യമന്ത്രി പ്രതിയായി മാറിയത്.
എഫ്ഐആറിന്റെ ഉള്ളടക്കത്തിലാണ് ഈ പിഴവ് സംഭവിച്ചത്. ‘ സ്വർണ്ണക്കടത്ത് കേസ് പ്രതി ബഹു.മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഒരു കോമയുടെ പ്രശ്നം മാത്രമേ സംഭവിച്ചിട്ടുള്ളു എന്നുമാണ് സ്റ്റേഷൻ അധികൃതർ നൽകുന്ന വിശദീകരണം.
Comments