തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങളെ സർക്കാർ നേരിടുന്ന രീതി നിരീക്ഷിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.നയതന്ത്ര സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തുന്ന സമരങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നാണ് ഗവർണർ നീരീക്ഷിക്കുന്നത്.
കോൺഗ്രസും സിപിഎമ്മും തെരുവിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ പോലീസ് കാഴ്ചക്കാരായി മാറി നിൽക്കുന്നവെന്ന പരാതി രാജ്ഭവനുണ്ട്. തുടർ സാഹചര്യം നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട് വിശദീകരണം തേടാനാണ് ഗവർണറുടെ നീക്കമെന്നാണ് വിവരം.
സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനേ തുടർന്നുണ്ടായ പ്രതിപക്ഷ സമരം, അതിനെ സർക്കാർ നേരിടുന്നത് രീതി എല്ലാം തന്നെ രാജ് ഭവൻ ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്. ഇന്റലിജൻസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഗവർണർ വിലയിരുത്തുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
Comments