തമിഴ്നാട് : ഗൂഡല്ലൂരിൽ വയർലെസ് ഹാൻഡ് സെറ്റ് മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രന്റെ വയർലെസ് ഹാൻഡ് സെറ്റാണ് പ്രതി മോഷ്ടിച്ചത്.അറസ്റ്റിലായത് കാശീംവയൽ സ്വദേശി പ്രശാന്താണ് .
ചന്ദ്രശേഖരൻ കാറിൽ വെച്ചിരുന്ന വാക്കിടോക്കിയാണ് കഴിഞ്ഞ ദിവസം രാത്രി കണാതായത്.പഴയ ബസ് സ്റ്റാൻഡ് സിഗ്നലിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖരൻ.സമീപത്ത് കാറും നിർത്തിയിട്ടിരുന്നു.ഇതിൽ നിന്നാണ് ഒരു മണിക്കൂറോളം വാക്കിടോക്കി മോഷണം പോയത്.
അതേസമയം സമീപത്തെ സിസിടിവി ക്യാമറയിൽ യുവാവിന്റെ ദ്യശ്യങ്ങൾ വ്യക്തമായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയും ഇയാളിൽ നിന്ന് വാക്കിടോക്കി കണ്ടെടുക്കുകയും ചെയ്തു.
ആക്ഷൻ ഹീറോ എന്ന ചിത്രത്തിലെ ഒരു രംഗവുമായി ഈ മോഷണത്തിന് സാമ്യം ഉണ്ട് എന്നതാണ് വസ്തുത.കൺട്രോൾ കോബ്രാ, കോബ്രായല്ലെടാ കിംഗ് കോബ്ര , ഈ ചിത്രത്തിൽ ഏവരെയും ചിരിപ്പിച്ച രംഗമായിരുന്നു ഇത്. അതേസമയം തന്റെ ജീവിതത്തിൽ ഇത്തരത്തിലോരു രംഗം ഉണ്ടാകും എന്ന് കോൺസ്റ്റബിൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
Comments