റായ്പൂർ : ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നഗ്നരാക്കി നടത്തി ഭാര്യ.സംഭവത്തിൽ യുവാവിന്റെ ഭാര്യയടക്കം 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഛത്തീസ്ഗഡിലെ കൊണ്ടഗവോൺ ജില്ലയിലാണ് സംഭം .
മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവിനെ കണ്ട ഭാര്യ ബന്ധുക്കളെ വിളിച്ച് വരുത്തുകയായിരുന്നു.തുടർന്ന് ഇവർ ഇരുവരെയും ചോദ്യം ചെയ്യുകയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയുമാണ് ചെയ്തത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.ഉറിഡബെഡ പോലീസ് സ്റ്റേഷനില്‍ സെക്ഷന്‍ 354 (സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതിനായി സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനല്‍ ബലം പ്രയോഗിക്കുകയോ ചെയ്യുക )കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.
Comments