ബീജിംങ്: ചൈനയിലെ ഭീമൻ റേഡിയോ ടെലിസ്കോപ്പ് അന്യഗ്രഹലോകത്തെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചതായി റിപ്പോർട്ട്. ഭീമൻ ടെലിസ്കോപ്പായ സ്കൈ ഐയാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ചൈനീസ് സർക്കാരിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതി മാദ്ധ്യമം വാദിച്ചു. എന്നാൽ റിപ്പോർട്ട് ചർച്ചയായതോടെ ഈ വിവരങ്ങൾ അടങ്ങിയ വാർത്ത വെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്തു.
വ്യക്തമായ തെളിവുകളില്ലാതെയാണ് അന്യഗ്രഹ ലോകത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് വിമർശനം ഉയർന്നതോടെയാണ് ചൈന വാദം പിൻവലിച്ചത്.
ചൈനയുടെ തെക്കു പടിഞ്ഞാറൻ ഗ്വിഷൗ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന 500 മീറ്റർ വ്യാസമുള്ള ടെലിസ്കോപ്പാണ് സ്കൈ ഐ. 2020 സെപ്റ്റംബറിലാണ് സ്കൈ ഐ അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്.
2020 ൽ ടെലിസ്കോപ്പിന് സംശയകരമായ രണ്ട് സിഗ്നലുകൾ ആകാശത്ത് നിന്നും ലഭിച്ചു. തുടർന്നും ലഭിച്ച ഡാറ്റകൾ പരിശോധിക്കവെ സമാനമായി ഈ വർഷവും സംശയകരമായ സിഗ്നൽ ലഭിച്ചെന്നായിരുന്നു റിപ്പോർട്ടിലെ വാദം.
Comments