ന്യൂഡൽഹി : പ്രവാചകനെ നിന്ദിച്ചുവെന്ന ആരോപണത്തെ തുടർന്ന് ആക്രമണം നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി നേപ്പാളിലെ ഹിന്ദുക്കൾ. ആയിരക്കണക്കിന് ഹിന്ദുക്കളാണ് ” വീ സപ്പോർട്ട് മൂപുർ ശർമ്മ” എന്നെഴുതിയ പ്ലക്കാർഡുകളുമായി നിരത്തിലിറങ്ങിയത്. ജയ് ശ്രീറാം വിളികളും റാലിയിലൂടനീളം മുഴങ്ങി.
ചാനൽ ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ചാണ് മതമൗലിവാദികൾ നൂപുർ ശർമ്മയ്ക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെ നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. വിവിധ മുസ്ലീം രാജ്യങ്ങളിൽ നിന്നുൾപ്പെടെ നൂപുർ ശർമ്മയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേപ്പാളിലെ ഹിന്ദു സംഘടനകൾ ബിജെപി നേതാവിന് പിന്തുണയുമായെത്തിയത്. നേപ്പാളി പതാകകളും നൂപൂർ ശർമ്മയ്ക്ക് അനുകൂലമായ ബാനറുകളും വീശുന്ന ആളുകളുടെ നിരവധി വീഡിയോകൾ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്.
നേരത്തെ ഡച്ച് എംപിയായ ഗീർട്ട് വൈൽഡേഴ്സും നൂപുർ ശർമ്മയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നെതർലൻഡ്സിലെ ഇസ്ലാമിസ്റ്റുകൾക്കെതിരെ സ്ഥിരമായി കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് വൈൽഡേഴ്സ്. എന്നാൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന് ശേഷം, വൈൽഡേഴ്സിനും വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
Comments