ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ചുകൊണ്ട് ഫേസ്ബുക്കിൽ കമന്റിട്ടെന്ന് ആരോപിച്ച് വനവാസി വനപാലകനെതിരെ നടപടി. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ് വാച്ചർ ആർ. സുരേഷിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അദ്ധ്യാപകനെ സസ്പെൻറ് ചെയ്തെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമൻറിട്ടത്. സംഭവം സംബന്ധിച്ച് വനംമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
ഇതിൽ അന്വേഷണം നടത്തിയ ശേഷം പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സുരേഷിനെ സസ്പെൻഡ് ചെയ്തത്. വള്ളക്കടവ് വഞ്ചിവയൽ വനവാസിക്കോളനി സ്വദേശിയാണ് സുരേഷ്.
Comments