പത്തനംതിട്ട: തിരുവല്ല നഗരസഭാ ഭരണം നറുക്കെടുപ്പിലൂടെ എല്‍ ഡി എഫിന് ലഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും 16 വോട്ടുകള്‍ വീതം ലഭിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് ഭരണം എല്‍ ഡി എഫിന് ലഭിച്ചത്. യുഡിഎഫില്‍ നിന്ന് കൂറുമാറി എല്‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച ശാന്തമ്മ വര്‍ഗ്ഗീസാണ് നറുക്കെടുപ്പിലൂടെ വിജയിച്ചത്.
യുഡിഎഫ് 16, എല്‍ഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രന് 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ ബിജെപി, എസ്ഡിപിഐ അംഗങ്ങള്‍ വോട്ടിങ്ങില്‍ നിന്നും വിട്ടു നിന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വര്‍ഗീസ് എല്‍ഡിഎഫിലേക്ക് പോയെങ്കിലും എന്‍ ഡി എ സ്വതന്ത്രന് രാഹുല്‍ ബിജുവിന്റെ പിന്തുണയില്‍ യു ഡി എഫും ഒപ്പമെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്.
Comments