ചെന്നൈ: വ്യോമ ഗതാഗതം ലളിതമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളത്തിനു പദ്ധതിയിട്ട് കേന്ദ്രം. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ 51 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പാനൂരിലും പരന്ദൂരിലുമായി രണ്ടിടത്താണ് പദ്ധതി ആലോചിക്കുന്നത്.
2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങാനാണ് ആലോചന. കൃത്യമായ സമയം ഇക്കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രാലയം വിശദമാക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആണ് വിമാനത്താവളത്തിനാവശ്യമായ സ്ഥലം കണ്ടെത്തിയത്.
എഎഐയും തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും ചേര്‍ന്ന് നാല്
സ്ഥലങ്ങള്‍ നേരത്തെ വിമാനത്താവളത്തിനായി കണ്ടെത്തിയിരുന്നു. പാടലം, പാനൂര്‍,തിരുപ്പൂര്‍, പരന്ദൂര്‍ എന്നിവടങ്ങളില്‍ നടത്തിയ വിശകലനത്തില്‍ മറ്റ് രണ്ടിടങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളും മൊബൈല്‍ ടവറുകളുടെയും സാന്നിധ്യം കണ്ടെത്തി. വിമാനം ഇറങ്ങാനുള്ള സ്ഥലം ഇല്ലാത്തതിനാല്‍ ഇവിടം ഉപേക്ഷിക്കുകയായിരുന്നു.
Comments