ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിധേയനാക്കിയ വയനാട് എം പി രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിൽ അക്രമം അഴിച്ചു വിട്ട് കോൺഗ്രസ്. തെലങ്കാനയിൽ അക്രമങ്ങൾക്കിടെ പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. പോലീസുകാരന്റെ യൂണിഫോമിന്റെ കോളറിൽ കുത്തിപ്പിടിച്ചായിരുന്നു രേണുക ചൗധരിയുടെ അതിക്രമം.
നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകുന്ന രാഹുൽ ഗാന്ധിക്ക് വേണ്ടി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്കെ നേരെ കോൺഗ്രസ് ആക്രമണം നടത്തുകയാണ്. ഇഡി ഓഫീസുകൾക്ക് നേരെയുള്ള ഉപരോധവും തുടരുകയാണ്. നിയമലംഘനം നടത്തിയതിന് മിക്കയിടങ്ങളിലും കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായി.
#WATCH | Telangana: Congress leader Renuka Chowdhury holds a Policeman by his collar while being taken away by other Police personnel during the party's protest in Hyderabad over ED summons to Rahul Gandhi. pic.twitter.com/PBqU7769LE
— ANI (@ANI) June 16, 2022
പ്രതിഷേധങ്ങൾക്കിടെ മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ വാരിയെല്ല് പൊട്ടിയതായി കോൺഗ്രസ് ആരോപിച്ചു. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും. ഇതുവരെ മൂന്ന് തവണയായി 30 മണിക്കൂർ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. മൂന്നാംഘട്ട ചോദ്യം ചെയ്യൽ ബുധനാഴ്ച രാത്രിയോടെയാണ് പൂർത്തിയായത്.
Comments