കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ. കടലുണ്ടി ചാലിയത്താണ് സംഭവം. പ്ലസ്വൺ വിദ്യാർത്ഥിനിയുടെ വിവാഹമാണ് കോടതി ഉത്തരവ് വഴി ഉദ്യോഗസ്ഥർ തടഞ്ഞത്. തുടർന്ന് കുട്ടിയെ കൗൺസിലിംഗിനായി അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷർഹമാണെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ശൈശവ വിവാഹ സംബന്ധിച്ച വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
Comments