തൃശൂർ: പ്രവാചകനിന്ദ നടത്തിയെന്ന കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ സുരേന്ദ്രനെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മതസ്പർദ ഉയർത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസ്.
ഇയാൾക്കെതിരെ 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് മുല്ലശേരി ഏരിയ കമ്മിറ്റി നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇസ്ലാമിന്റേയും പ്രവാചകന്റേയും പേരിൽ നുണയും വിദ്വേഷവും നിറഞ്ഞ പോസ്റ്റ് ഇയാൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തു എന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം.
Comments