ബംഗളൂരു: മാരക ലഹരിമരുന്നുമായി ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. മംഗലയ്ക്കൽ സ്വദേശി അഭിജിത്തിനെയാണ് കാട്ടക്കട എക്സൈസ് ഇൻസ്പെക്ടർ ബംഗളൂരുവിൽ നിന്നും പിടികൂടിയത്. അഭിജിത്തിന്റെ പക്കൽ നിന്നും എംഡിഎംഎയും പിടികൂടി.
7.05 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇതിന് വിപണിയിൽ ഏകദേശം അര ലക്ഷത്തോളം രൂപ വിലവരും. ബാംഗളൂരു കേന്ദ്രീകരിച്ച് ഓൺലൈൻ വഴിയായിരുന്നു ലഹരിവസ്തുവിന്റെ കച്ചവടവും വിതരണവുമെന്ന് എക്സൈസ് പറഞ്ഞു.
മയക്കുമരുന്ന് വിതരണത്തിന്റെ മുഖ്യകണ്ണിയായ മുഹമ്മദ് ഇർഫാനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അഭിജിത്ത് പിടിയിലായത്. അഭിജിത്തിൽ നിന്നും ഇർഫാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Comments