ലക്നൗ : വിവാഹത്തിന് മുൻപേ ഭാര്യ ഗർഭിണിയായിരുന്നുവെന്ന പരാതിയുമായി യുവാവ്. വിവാഹം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടപ്പോൾ ഭാര്യ നാല് മാസം ഗർഭിണിയാണെന്ന് അറിഞ്ഞുവെന്നാണ് പരാതി. മഹാരാജ്ഗഞ്ചിലാണ് സംഭവം.
കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന് പുറത്തറിയുന്നത്. ഭർത്താവിന്റെ അമ്മയാണ് സംഭവം കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം പോലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.ഒരു ബന്ധുവിന്റെ ആലോചനയിലാണ് അയൽജില്ലക്കാരിയായ യുവതിയെ താൻ വിവാഹം ചെയ്തതെന്നും ഇപ്പോൾ വഞ്ചിതനായെന്നും യുവാവ് പരാതിയിൽ പറയുന്നു. ഗർഭിണിയാണെന്ന വിവരം അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും ഇത് മറച്ചുവെയ്ക്കുകയായിരുന്നെന്നും പരാതിയിൽ ഇവർ വ്യക്തമാക്കുന്നുണ്ട്.
ഒന്നര മാസം മുമ്പാണ് പരാതിക്കാരനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.അതേസമയം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി .
Comments