കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാരയ്ക്ക് നേരെ ഐഎസ് ഭീകരാക്രമണം. കാബൂളിലെ ഗുരുദ്വാര കാർതെ പർവാണിന് നേരെയാണ് ആക്രമണം നടന്നത്. ആരാധനാലത്തിനുള്ളിലേക്ക് കയറിയ ഭീകരർ സന്ദർശകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുദ്വാര പ്രസിഡന്റ് ഗുർണാം സിംഗും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുരുദ്വാരയ്ക്ക് അകത്തേക്ക് ഇരച്ചുകയറിയ ഭീകരർ ഉളളിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒന്നിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ആരാധനാലയം വളഞ്ഞ ഭീകരർ ആക്രമണം തുടരുകയാണ്. അകത്ത് ഇപ്പോഴും 20-25 ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്.
Watch: Multiple blasts being heard from Gurdwara Karte Parwan in Kabul, Afghanistan where gunmen have stormed inside, said gurdwara president Gurnam Singh @IndianExpress @iepunjab pic.twitter.com/SdopybDkyi
— Divya Goyal (@divya5521) June 18, 2022
ആളുകളെ പുറത്തെത്തിക്കാനുള്ള അഫ്ഗാൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇന്നലെയും അഫ്ഗാനിസ്ഥാനിൽ സ്ഫോടനം നടന്നിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയുമുണ്ടായി.
Comments