ഡൽഹി :കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,216 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.73 യായി വർദ്ധിച്ചു.24 മണിക്കൂറിനിടെ 8148 പേർ രോഗ മുക്തരാവുകയും .23 കൊറോണ മരണങ്ങൾ കേസുകൾ സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,840 ആയി.
അതേസമയം രാജ്യത്തെ മൊത്തം കൊറോണ കേസുകൾ 68,108 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 24 മണിക്കൂറിനിടെ 5,045 കേസുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ,മൊത്ത അണുബാധയുടെ 0.15 ശതമാനവും സജീവ കേസുകളാണെന്നും മന്ത്രാലയം അറിയിച്ചു.
കണക്കുകൾ അനുസരിച്ച് ജൂൺ 17 വരെ 85,73,95,276 സാമ്പിളുകളാണ് പരിശോധനനടത്തിയത്. ഇതിൽ 4,84,924 സാമ്പിളുകൾ കഴിഞ്ഞ ദിവസത്തേത് മാത്രമാണ് .ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെതാണ് കണക്കുകൾ.
മഹാരാഷ്ട്രയിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം 4165 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.തുടർച്ചയായ മൂന്നാം ദിവസമാണ് മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 4000 കടക്കുന്നത്. വൈറസ് ബാധിച്ച് 3 പേർ മരിക്കുകയും ചെയ്തു.
കേരളത്തിൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം 10000 കടക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേരളത്തിൽ 3253 കൊറോണ കേസുകളാണ് റിപ്പോട്ട് ചെയ്തത്.എറണാകുളത്ത് 841 ,തിരുവനന്തപുരം 641 ,കോട്ടയം 409 എന്നിങ്ങനെ ആയിരുന്നു കേസുകൾ റിപ്പോര്ർട്ട് ചെയ്തത്.
Comments