പിറന്നാൾ ദിനത്തിൽ അമ്മയെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ. അമ്മയെ കാണാൻ എത്തിയ മോദി ഫോട്ടോഗ്രാഫർ വരുന്നവരെ കാറിൽ ഇരുന്നുവെന്നാണ് ദേശീയ അദ്ധ്യക്ഷൻ ബി.വി.ശ്രീനിവാസന്റെ പരിഹാസം. കാറിന്റെ ഡോർ തുറന്നെങ്കിലും ഫോട്ടോഗ്രാഫർ വന്നതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടിലേയ്ക്ക് പ്രവേശിച്ചതെന്നും വളരെ ചെറിയ ഒരു വീഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, പോലീസുകാരന്റെ അടി ഭയന്ന് ഓടിയൊളിച്ച തേതാവിനെ കണ്ടുകിട്ടിയെന്ന് സമൂഹമാദ്ധ്യമത്തിൽ ബി.വി.ശ്രീനിവാസിനെ ജനങ്ങൾ പരിഹസിച്ചു. കഴിഞ്ഞ ദിവസം നാഷണൽ ഹൊറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിലാണ് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് കോൺഗ്രസ് നേതാവ് ഓടിയത്. കാറിൽ ഇരുന്ന ശ്രീനിവാസിനെ പോലീസ് ചോദ്യം ചെയ്യുകയും തോളിൽ പിടിക്കുകയും ചെയ്തതോടെ നേതാവ് പേടിച്ച് തിരിഞ്ഞു നോക്കാതെ ഓടുകയായിരുന്നു. പിന്നാലെ ഇതിന്റെ വീഡിയോ പുറത്തിറങ്ങപുകയും നേതാവിന്റെ ഓട്ടം വൈറലാകുകയും ചെയ്തിരുന്നും. സമൂഹമാദ്ധ്യമത്തിൽ ഈ വീഡിയോ ഏറെ ചിരി പടർത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ ആയിരുന്നു. അമ്മയുടെ പിറന്നാൾ ദിനത്തിൽ നേരിട്ടെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതിവാണ്. രാവിലെ തന്നെ പ്രധാനമന്ത്രി ഗുജറാത്ത് ഗാന്ധിനഗറിലെ അമ്മയുടെ വസതിയിലെത്തി. പൂജാമുറിയിൽവച്ച് അമ്മയുടെ കാൽപാദങ്ങൾ കഴുകി അനുഗ്രഹം വാങ്ങിയ ശേഷം ഇരുവരും സംസാരിച്ചിരുന്നു. തന്നെ കാണാനെത്തിയ മകനെ മധുരം നൽകിയാണ് അമ്മ സ്വീകരിച്ചത്. ‘അമ്മ’ എന്നത് വെറുമൊരു വാക്കല്ല, ഒരുപാട് വികാരങ്ങളുടെ കൂട്ടായ്മയാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചത് ജനങ്ങളുടെ ഹൃദയം കവർന്നു.
Comments