ഹൈദരാബാദ്: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയുടെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ ആത്മീയ ആചാര്യനും ഇഷ ഫൗണ്ടേഷൻ സ്ഥാപകനുമായ
സദ്ഗുരു ജഗ്ഗി വാസുദേവ്. ഇത്തരം കലാപങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിയുടെ പേരിൽ വ്യാപക ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സദ്ഗുരു രംഗത്തുവന്നത്.
അഗ്നിപഥ് പദ്ധതിയുടെ നയങ്ങൾ സംബന്ധിച്ച് ആഴത്തിൽ പഠിച്ചിട്ടില്ല. എങ്കിലും പദ്ധതിയുടെ പേരിൽ രാജ്യമൊട്ടാകെ അരങ്ങേറുന്ന അക്രമ സംഭവങ്ങൾ അംഗീകരിക്കാനാകില്ല. രാജ്യം കത്തിക്കുകയല്ല പ്രതിവിധി. ഒരു കാര്യത്തെ എതിർക്കാം. എന്നാൽ അതിന്റെ പേരിൽ രാജ്യം കത്തിക്കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കൾക്ക് ഹ്രസ്വ കാലത്തേക്ക് സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയുടെ ഭാഗമായി യുവാക്കളുടെ റിക്രൂട്ട്മെന്റിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസൂത്രിത ആക്രമണങ്ങൾ നടത്തുന്നത്.
Comments