കൊച്ചി : അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുനമ്പത്താണ് സംഭവം. പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു (60), മകൻ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിന്റെ ഭാര്യ കിടപ്പുരോഗിയാണ്.
മദ്യപിച്ചെത്തി അച്ഛനും മകനും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകനും ആത്മഹത്യ ചെയ്തു.
മുനമ്പം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുടുംബകലഹത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Comments