ധാക്ക : ഊർജ്ജവും വൈദ്യുതിയും സംരക്ഷിക്കാൻ കൂടുതൽ നടപടികളുമായി ബംഗ്ലാദേശ് സർക്കാർ. രാത്രി എച്ച് മണിക്ക് ശേഷം മാളുകളും മാർക്കറ്റുകളും മറ്റ് ഷോപ്പുകളും അടയ്ക്കാനാണ് നിർദ്ദേശം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
ആഗോള തലത്തിൽ വൈദ്യുതിയുടെയും ഊർജ്ജത്തിന്റെയും ആവശ്യകത ഏറുകയും എന്നാൽ വില വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഊർജ്ജം ലാഭിക്കാനുള്ള നടപടികളുമായി ബംഗ്ലാദേശ് സർക്കാർ രംഗത്തെത്തിയത്.
പബ്ലിക് സെക്യൂരിറ്റി ഡിവിഷൻ, വാണിജ്യ മന്ത്രാലയം, ഊർജ-ധാതു വിഭവ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വൈദ്യുതി വിഭാഗം, വ്യവസായ മന്ത്രാലയം, ഫാക്ടറികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള പരിശോധനാ വകുപ്പ്, എല്ലാ ഡിവിഷണൽ കമ്മീഷണർമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലുകളും എന്നിങ്ങനെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ഡിവിഷനുകളുടെയും സെക്രട്ടറിമാർ, എല്ലാ ഡിവിഷനുകളുടെയും ജില്ലകളുടെയും ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് സൂപ്രണ്ടുമാർ എന്നിവരോട് ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments