ന്യൂഡൽഹി: അഗ്നിപഥിനെതിരെ അക്രമവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ യുവാക്കൾ പ്രശ്‌നങ്ങൾ പഠിക്കാതെ പ്രതികരിച്ച രീതിയെ വിമർശിച്ച് വ്യോമസേനാ മേധാവി വിവേക് റാം ചൗധരി. സൈന്യത്തിനാവശ്യം യുവാക്കളെ തന്നെയാണ്. തിരഞ്ഞെടുക്കുന്ന രീതിയിൽ കൂടുതൽ യുവത്വത്തിന് പ്രാധാന്യം കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
എന്നാൽ അതിനിടെ അക്രമവുമായി തെരുവിലിറങ്ങാതെ സംശയങ്ങൾ ദൂരികരിക്കാൻ സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി പറഞ്ഞു.
യുവാക്കളുടെ സൈനിക നിയമനവുമായി ബന്ധപ്പെട്ട് എന്ത് സംശയങ്ങളും ദൂരികരിക്കാൻ രാജ്യത്തെല്ലായിടത്തും സൈനിക കേന്ദ്രങ്ങളുണ്ട്. എല്ലാവരും അവിടെയെത്തിയാണ് പ്രശ്‌ന പരിഹാരം തേടേണ്ടിയിരുന്നത്. പകരം തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും കേട്ട് നടത്തുന്ന ഏത് അക്രമവും ന്യായീകരിക്കാനാവുന്നതല്ലെന്നും ചൗധരി പറഞ്ഞു.
അഗ്നിപഥിലെ ജോലിയും തുടർന്നുള്ള വിരമിക്കൽ ആനുകൂല്യത്തിലും ആർക്കും സംശയം വേണ്ട. ഹൃസ്വകാല സേവനത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പാരിതോഷികവും സേവനാനന്തര ആനുകൂല്യവുമാണ് സൈന്യം നൽകാൻ പോകുന്നത്.മാത്രമല്ല മറ്റ് സേനകളിലേക്ക് ജോലിക്കുളള സാദ്ധ്യത വർദ്ധിച്ച കാര്യവും ചൗധരി ഓർമ്മിപ്പിച്ചു.
Comments