തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കൊറോണ രോഗബാധിതർ. 2,786 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 574 പേർക്കാണ് വൈറസ്ബാധ.
രണ്ടാമത് കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. കോട്ടയം ജില്ലയിൽ 348 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 22,000 കടന്നത് ആശങ്ക ഉയർത്തുന്നുണ്ട്. 22,278 പേരാണ് കൊറോണബാധിച്ച് ചികിത്സയിലുള്ളത്. 17,328 സാമ്പിളുകളാണ് പരിശോധിച്ചത് 16.08 ശതമാനമാണ് ആണ് ടിപിആർ നിരക്ക്. കൊറോണ ബാധിച്ച് അഞ്ച് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം രാജ്യത്ത് കൊറോണ കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. 12,899 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 13,000 ന് മുകളിൽ ആയിരുന്നു.ആകെ 72,474 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.ഡൽഹി,മഹാരാഷ്ട്ര,കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ നിരക്ക് ഉയരുന്നത്.
Comments