പത്തനംതിട്ട: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. ബിജെപി പ്രവർത്തകന്റെ വീട് ഡിവൈഎഫ്ഐ ഗുണ്ടകൾ അടിച്ച് തകർത്തു. പത്തനംതിട്ട കോഴഞ്ചേരിയിലാണ് സംഭവം.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് ദീപു ശ്രീഹരിയുടെ വീടാണ് തകർത്തത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ദീപുവിന്റെ ടിപ്പർ ലോറിയും അക്രമി സംഘം തകർത്തു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണന്ന് ബിജെപി ആരോപിച്ചു.
Comments