ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിയിലൂടെ സൈനിക പരിശീലനം ലഭിച്ച് രാജ്യസേവനം നടത്തിയ യുവാക്കൾക്ക് തൊഴിലവസരം നൽകുമെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. പരിശീലനം ലഭിച്ച ഒരു യുവ തലമുറയെയാണ് രാജ്യത്തിന് ആവശ്യമെന്നും അത്തരത്തിലുള്ള യുവാക്കൾ എപ്പോഴും ശ്രേഷ്ഠരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി കലാപങ്ങൾ അരങ്ങേറുന്നതിനിടെയാണ് ആനന്ദ് മഹീന്ദ്ര പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
”അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നതിൽ അതിയായ ദുഃഖമുണ്ട്. കഴിഞ്ഞ വർഷം പദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ ഞാൻ പ്രസ്താവിച്ചിരുന്നു, ഇപ്പോഴും അത് ആവർത്തിക്കുന്നു- അഗ്നിവീരന്മാർ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കും. പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു” ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
Saddened by the violence around the #Agneepath program. When the scheme was mooted last year I stated-& I repeat-the discipline & skills Agniveers gain will make them eminently employable. The Mahindra Group welcomes the opportunity to recruit such trained, capable young people
— anand mahindra (@anandmahindra) June 20, 2022
കോർപ്പറേറ്റ് മേഖലയിൽ അഗ്നിവീർമാർക്ക് വലിയ തൊഴിൽ സാധ്യതയുണ്ട്. ലീഡർഷിപ്പ്, ടീം വർക്ക്, ഫിസിക്കൽ ട്രെയിനിംഗ് എന്നിവ ഉപയോഗിച്ച്, അഗ്നിവീരന്മാർ വ്യവസായത്തിന് വേണ്ട മാർക്കറ്റ്-റെഡി പ്രൊഫഷണൽ സൊല്യൂഷനുകൾ നൽകും. ഓപ്പറേഷൻ മുതൽ അഡ്മിനിസ്ട്രേഷൻ & സപ്ലൈ ചെയിൻ മാനേജ്മെന്റ് വരെയുള്ള മുഴുവൻ സ്പെക്ട്രവും അവർക്ക് സുതാര്യമായി കൈകാര്യം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Large potential for employment of Agniveers in the Corporate Sector. With leadership, teamwork & physical training, agniveers provide market-ready professional solutions to industry, covering the full spectrum from operations to administration & supply chain management https://t.co/iE5DtMAQvY
— anand mahindra (@anandmahindra) June 20, 2022
അഗ്നിവീരന്മാരായി പ്രവേശിച്ച് നാല് വർഷം കഴിഞ്ഞ് പുത്തിറങ്ങിയാൽ തൊഴിൽ ലഭിക്കില്ലെന്നും, അത് അടുത്ത തലമുറയെ ബാധിക്കുമെന്നുമുള്ള പ്രചാരണങ്ങൾ നടത്തി യുവാക്കളെ പ്രകോപിപ്പിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ആനന്ദ് മഹീന്ദ്രയുടെ ഈ തീരുമാനം വൻ തിരിച്ചടിയായിരിക്കുകയാണ്.
Comments