മലപ്പുറം: തിരുനാവായയിൽ കെ റെയിൽ കുറ്റികൾ വീണ്ടും ഇറക്കാൻ ശ്രമമെന്ന് നാട്ടുകാർ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആയിരുന്നു നേരത്തെ കുറ്റികൾ സൂക്ഷിച്ചിരുന്നത്.
ഇത് റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇറക്കിയ കല്ലുകൾ തിരിച്ചു വാഹനത്തിലേക്ക് കയറ്റിച്ചു. അവിടെ കുറ്റികൾ സൂക്ഷിക്കാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികൾ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം റെയിൽവേ മേൽപ്പാലത്തിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു ലക്ഷ്യമെന്നാണ് തൊഴിലാളികൾ പറയുന്നത്.
Comments