ന്യൂഡല്‍ഹി: വിമാനം ലാന്‍ഡ് ചെയ്യുമ്പോഴും പറന്നു പൊങ്ങുമ്പോഴും അപകട സാദ്ധ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡിജിസിഎ). പാട്നയിലും ഗുവാഹത്തിയിലും വിമാനത്തില്‍ പക്ഷിയിടിച്ച് അപകടം ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
കാലവര്‍ഷ കാലത്ത് വിമാനത്താവളത്തില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും സാന്നിധ്യം വളരെ കൂടുതല്‍ ആണ്.സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരോടും സംസ്ഥാന എയര്‍പോര്‍ട്ട് അതോറിറ്റിയോടും നടപടി എടുക്കാന്‍ ഏവിയേന്‍ റെഗുലേറ്റര്‍ നിര്‍ദേശിച്ചു.
വന്യജീവി അപകട സാദ്ധ്യത നിയന്ത്രണ പ്ലാന്‍ തയ്യാറാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡിജിസിഎ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ മനീഷ് കുമാര്‍ അറിയിച്ചു.
നിരന്തരമായി റണ്‍വേ വിശകലനം നടത്തി പക്ഷികളുടെ സാന്നിധ്യത്തെ കുറിച്ച് പഠിക്കാന്‍ എയര്‍പോര്‍ട്ട് ഓപ്പറേന്റര്മാരോട് നിര്‍ദേശിച്ചു.
അധികമായി വളരുന്ന പുല്ല് വെട്ടികളയുക, കീടനാശിനി ഉപയോഗം, പക്ഷി പിടുത്തക്കാരെ വിന്യസിക്കുക,പേടിപ്പിക്കും വിധത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
വിമാനത്താവളത്തിന് പുറത്ത് പക്ഷി ശല്യം കുറയ്ക്കാനുള്ള നടപടികള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു. പക്ഷികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംവിധാനമൊരുക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനേഷേന്റെ (ഐസിഎഒ) കണക്കുകള്‍ പ്രകാരം ദിവസവും 40 പക്ഷികളെ വിമാനം തട്ടുന്നുണ്ട്. വിമാനത്തിന്റെ എന്‍ജിനില്‍ ദിവസവും ഏകദേശം ഒരു പക്ഷി വീതം കുരുങ്ങുന്നുമുണ്ട്.
Comments