കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പാചകക്കാരൻ പിടിയിൽ. അഞ്ചരക്കണ്ടി സ്വദേശി വിജിത്തിനെയാണ് വളപട്ടണം പോലീസ് പിടികൂടിയത്. 14 വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് കൗൺസിലർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പീഡനവിവരം വിവരം കേസായത് പുറത്തറിഞ്ഞാൽ പാചകക്കാരൻ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ട പോലീസ്,വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു,
കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടികളെ വശീകരിച്ചും ഭീഷണിപെടുത്തിയും പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടികളുടെ മൊഴിയിലുണ്ട്.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് വളപട്ടണം പോലീസ് അറിയിച്ചു
Comments