യാക്കോബായ സഭയുടെ മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാര്‍ ഭദ്രാസനത്തിന്റ മുന്‍ മെത്രാപ്പൊലീത്തയായിരുന്ന അദ്ദേഹം കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.
വൈകിട്ട് 5 വരെ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രിയോടെ കുറിച്ചി സെന്റ്മേരീസ് പള്ളിയിലേക്ക് കൊണ്ടുപോകും. നാളെ മൂന്ന് മണിക്ക് സംസ്കാര ചടങ്ങ് നടക്കും.
Comments