മാലെ: ഇന്ന് മാലിദ്വീപിൽ നടന്ന യോഗാദിനാചരണ പരിപാടി ഇസ്ലാമിക മതമൗലികവാദികൾ തടസ്സപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് മാലിദ്വീപിലെ ഗലോലു സ്റ്റേഡിയത്തിലും യോഗാ ദിനാചരണം സംഘടിപ്പിച്ചിരുന്നു. ഇവിടേക്ക് ഇസ്ലാമിക തീവ്രവാദികൾ പാഞ്ഞു വരികയും, യോഗാ ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികൾ പറിച്ചെടുക്കുകയും, യോഗ ചെയ്യാൻ എത്തിയവരെ ആക്രമിക്കുകയുമായിരുന്നു.
യോഗ ചെയ്യാൻ എത്തിയവർക്ക് നൽകാൻ വച്ചിരുന്ന ഭക്ഷണവും, പ്രദേശത്ത് നടത്തിയിരുന്ന ഒരുക്കങ്ങളുമെല്ലാം ഇവർ നശിപ്പിച്ചു. ഇതിന്റെ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കേന്ദ്ര യുവജന മന്ത്രാലയവുമായി സഹകരിച്ച് മാലിദ്വീപിലെ ഇന്ത്യൻ മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദികൾ പരിപാടിയിലേക്ക് ഇരച്ചെത്തുന്ന സമയം നയതന്ത്രജ്ഞരും, മന്ത്രിമാരും, ഉന്നത സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഇവിടെ ഉണ്ടായിരുന്നു.
Dramatic visuals from Maldives as group of extremists disrupt Yoga Day celebrations organised in capital Male pic.twitter.com/es9q3y5g2o
— Sidhant Sibal (@sidhant) June 21, 2022
പോലീസ് ഉടൻ തന്നെ അക്രമികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹം മുഹമ്മദ് സോലിഹ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
— RaajjeTV (@Raajje_tv) June 21, 2022
Comments