തിരുവനന്തപുരം; എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കിളിമാനൂർ കുന്നുമ്മൽ പറങ്കിമാംവിളവീട്ടിൽ ബേബി(65) ആണ് മരിച്ചത്.
മെഡിക്കൽ കോളജ് ലാബിലെ പരിശോധയിലാണ് എലിപ്പനിയെന്ന് സ്ഥിരീകരിച്ചത്. ബേബി ക്ക് ഒരാഴ്ചയായി പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നു. തുടർന്ന്
ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ദിവസങ്ങളായിട്ടും പനി കുറഞ്ഞില്ല.
തുടർന്നാണ് എലിപ്പനിയാണെന്ന് കിളിമാനൂർ കേശവപുരം ആശുപത്രിയിൽ കണ്ടെത്തിയത്. ശനിയാഴ്ച കേശവപുരത്ത് നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു . ഇന്ന് വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു. പരിചരിക്കാൻ ഒപ്പം നിന്ന രണ്ടു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
Comments