ന്യൂഡൽഹി: പ്രതിഷേധ പ്രകടനത്തിൽ പരിധിവിട്ട് പെരുമാറി മഹിളാ കോൺഗ്രസ് നേതാക്കൾ. ഗതാഗതമടക്കം തടസ്സപ്പെടുത്തി നടത്തിയ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനങ്ങൾ നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി.
സമാധാനപരമായ പ്രതിഷേധമെന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു. പിടിച്ച് മാറ്റാൻ എത്തിയ പോലീസുകാരെ ആക്രമിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുകയും ചെയ്യുകയായിരുന്നു. മഹിളാ കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റായ നെറ്റ ഡിസൂസയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ തുപ്പിയത്.
മഹിളാ കോൺഗ്രസ് നേതാവ് പോലീസ് ഉദ്യോഗസ്ഥരോട് അനാദരവ് കാണിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. മറ്റൊരു കോൺഗ്രസ് നേതാവായ അൽക്ക ലാംബ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. എന്നാൽ പോലീസ് ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നാണ് നേതാവ് വാദിക്കുന്നത്.
ക്രമസമാധാനപരിപാലകരായ പോലീസുകാരെ പോലും വെറുതെ വിടാതെ തെരുവിൽ അക്രമം അഴിച്ച് വിടുന്ന നേതാക്കൾ എങ്ങനെയാണ് ജനങ്ങളെ സേവിക്കുക എന്ന ചോദ്യമാണ് ആളുകളിൽ നിന്നും ഉയരുന്നത്.
Comments