അബുദാബി: പോലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ ഇത്തരം സന്ദേശങ്ങൾക്കൊപ്പം പ്രത്യേക ലിങ്കോ വൺ ടൈം പാസ് വേർഡോ ഉണ്ടായിരിക്കും. ഇത്തരം സന്ദേശങ്ങൾ തുറക്കുകയോ ഒടിപി നൽകുകയോ ചെയ്യാൻ പാടില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാനായാണു സർക്കാർ മുദ്രകൾ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത്. ഏതുസന്ദേശമായാലും തുറക്കുന്നതിന് മുൻപു വ്യാജമല്ലെന്ന് ഉറപ്പുവരുത്തണമെന്നും ചതിയിൽ അകപ്പെട്ടാൽ എത്രയും വേഗം പൊലീസിൽ പരാതിപ്പെടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
Comments