കോഴിക്കോട്: കേസരി സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്ത് മുൻ എംഎൽഎ കെഎൻഎ ഖാദർ. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി കേസരി മാദ്ധ്യമ പഠന കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് മുൻ എംഎൽഎ അതിഥിയായി എത്തിയത്. അദ്ദേഹത്തെ പ്രജ്ഞാ പ്രവാഹ് ജെ നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ബുദ്ധൻ അദ്ദേഹത്തിന്റെ ആദർശത്തിന്റെ പ്രതീകമാണെന്ന് കെ എൻ എ ഖാദർ പറഞ്ഞു. ചടങ്ങിൽ ചുമർച്ചിത്ര ശില്പം അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ നടനും സംവിധായകനുമായ രൺജി പണിക്കരും പങ്കെടുത്തിരുന്നു.കേസരി ഭവൻ ക്യാമ്പസിൽ അദ്ദേഹം ധ്യാനബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.ചടങ്ങിന് ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റി അഡ്വ. പി.കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് മദനൻ, ശില്പി സുനിൽ തേഞ്ഞിപ്പലം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡോ.എൻ.ആർ. മധു സ്വാഗതവും സി.എം.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Comments