തിരുവനന്തപുരം: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്രവർഗ്ഗ വനിത ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഗോത്രവർഗ്ഗ രാഷ്ട്രപതി സ്ഥാനാർത്ഥിയാണ് മുർമുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ മുതിർന്ന നേതാവും, ഝാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഗോത്രവർഗ്ഗ രാഷ്ട്രപതി സ്ഥാനാർത്ഥിയാണ് മുർമു- സുരേന്ദ്രൻ ട്വിറ്ററിൽ കുറിച്ചു. മുർമുവിന്റെ ചിത്രവും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
രാത്രിയോടെ ബിജെപി ദേശീയ അദ്ധ്യക്ഷ്യൻ ജെ പി നദ്ദയാണ് ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹയാണ് എതിർ സ്ഥാനാർത്ഥി.
Comments