ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,249 പേരില്‍ പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയെ അപേക്ഷിച്ച് 23.4 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,33,31,645 ആയി ഉയരുകയും സജീവ കേസുകള്‍ 81,687 ആവുകയും ചെയ്തു.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 74.5 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലായാണ്. മഹാരാഷ്ട്രയില്‍ 3,659 കേസുകളും കേരളത്തില്‍ 2,609 കേസുകളും ഡല്‍ഹിയില്‍ 1,383 കേസുകളും കര്‍ണാടകയില്‍ 738 കേസുകളും തമിഴ്നാട്ടില്‍ 737 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗബാധിതരുടെ 29.87 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു (2,786).
13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത് ആകെ മരണം 5,24,903 ആയി. 9,862 രോഗികള്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 98.6 ശതമാനമായി. 4,27,25,055 പേരെ ഇതുവരെ രോഗമുക്തി നേടിയിട്ടുളളത്.
സജീവ കേസുകളുടെ എണ്ണത്തില്‍ 2,374 കേസുകളുടെ വര്‍ധനയാണ് ഉണ്ടായത്. 24 മണിക്കൂറില്‍ 12,28,291 ഡോസ് വാക്സിനുകള്‍ കൂടി നല്‍കിയതോടെ ഇതുവരെ 1,96,45,99,906 ഡോസ് വിതരണം ചെയ്തു.
Comments