ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ രണ്ട് യുവതികളെ കണ്ടെത്തി. ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് . ആലപ്പുഴ സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ കണ്ടെത്താൻ സാധിച്ചത്.ഇവരെ രാത്രിയോടെ ആലപ്പുഴയിൽ എത്തിക്കും.
ഇന്നലെ വൈകിട്ടോടെയാണ് യുവതികളെ കാണാതായത് . നൂറനാട് ചന്തിരൂർ സ്വദേശികളാണ് യുവതികൾ. ഇരുവരും ആലിശ്ശേരി മഹിളാ മന്ദിരത്തിന്റെ മതിൽ ചാടി പുറത്ത് കടക്കുകയായിരുന്നു. ഇവരിൽ ഒരാൾ പീഡന കേസിലെ ഇരയാണ്.
Comments