ഭോപ്പാൽ : സ്കൂളിൽ നിന്നും കാണാതായ കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് കഴിഞ്ഞദിവസം മൂന്ന് കുട്ടികളെ കണാതായത്.
കുടുംബാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെ മൂന്ന് കുട്ടികൾ സീതാപൂർ ഗ്രാമത്തിലെ സ്കൂളിൽ പോയിരുന്നു.എന്നാൽ സമയം കഴിഞ്ഞിട്ടും കുട്ടികളെ കണാത്തതിനാൽ കുടുംബാഗങ്ങൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് കുടുംബാഗങ്ങളും , പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തെ കൃഷിയിടത്തിലെ കുളത്തിൽ മൃതദേഹങ്ങൾ പൊങ്ങികിടക്കുന്നത് കുടുംബാംഗങ്ങളാണ് കണ്ടത്. സമീപത്ത് കളിക്കുന്നതിനിടെ കുട്ടികൾ കുളത്തിലേക്ക് വഴുതി വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments