മലപ്പുറം: ഹൈ സ്കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 59കാരൻ പിടിയിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59) ആണ് അറസ്റ്റിലായത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഹാൻസും കഞ്ചാവും ബീഡിയും നൽകി സൗഹൃദമുണ്ടാക്കി വശീകരിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതാണ് ഇയാളുടെ രീതി.
ആദ്യം കുട്ടികൾക്ക് സൗജന്യമായി ലഹരി ഉൽപ്പന്നങ്ങളായ ഹാൻസ്, കഞ്ചാവ് ബീഡി എന്നിവ നൽകി സൗഹൃദം സ്ഥാപിക്കും. പിന്നീട് ഇവ തേടി വീണ്ടും കുട്ടികൾ എത്തുമ്പോഴാണ് പീഡനത്തിനിരയാക്കുന്നത്.
കുട്ടികളിൽ നിന്ന് വീട്ടുകാർ ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത് ഉടൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി കുട്ടികൾ ഇയാളുടെ ചതിക്കുഴിയിൽ വീണിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Comments