ആലപ്പുഴ: മണ്ണഞ്ചേരിയിൽ 103 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ആലുവ കുട്ടമശേരി സ്വദേശി സുധീഷാണ് പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും എംഡിഎംഎ കൂടാതെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം മണ്ണഞ്ചേരിയിൽ പിടിയിലായ അഞ്ചംഗ സംഘത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുധീഷിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും സംയുക്തമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കുടുക്കിയത്.
Comments