കോഴിക്കോട്: വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അർജുനാണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം.
22-കാരനായ അർജ്ജുൻ ബൈക്കിന്റെ പിൻസീറ്റിലാണ് ഇരുന്നത്. റോഡിലൂടെ പോകവേ പെട്ടെന്ന് ബൈക്കിലേക്ക് പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അർജ്ജുനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം. അപകടമുണ്ടായതിന് പിന്നാലെ പരിക്കേറ്റ അർജ്ജുന്റെ സമീപത്തേക്ക് വരാൻ പോലും കെഎസ്ഇബി ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ആശുപത്രിയിലെത്തിക്കാൻ ജീപ്പ് വിട്ടു നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിക്കുകയാണ് നാട്ടുകാർ. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞു പോകില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
Comments