ന്യൂഡല്‍ഹി: പാചകവാതക വിനിമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്ന് നിര്‍മിച്ച സൗരോര്‍ജ അടുപ്പ്
സൂര്യനൂതന് വിപണിയിലേക്ക്. ഫരീദാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ഓയില്‍ റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സെന്റര്‍ ആണ് സൂര്യനൂതന് വികസിപ്പിച്ചത്.
കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗും ചേര്‍ന്നാണ് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. നൂതന സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ വിശദീകരണവും ഹര്‍ദീപ് സിംഗ് പുരി ജനങ്ങള്‍ക്ക് നല്കി.
അടുക്കളയുമായി ബന്ധിപ്പിക്കാവുന്നതും റീചാര്‍ജ് ചെയ്യാന്‍ കഴിയുന്നതുമായ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൂര്യതാപം ഉപയോഗിച്ച് ചാര്‍ജ് ആകുന്ന സാഹചര്യത്തിലും ഓണ്‍ലൈന്‍ മോഡില്‍ പ്രവര്‍ത്തിപ്പിക്കാനാകും. സൂര്യന് ദൃശ്യമാകാത്ത സാഹചര്യങ്ങളിലും അടുപ്പ് പ്രവര്‍ത്തിക്കാന്‍ കഴിയും. മറ്റു ഊര്‍ജ്ജ സ്ത്രോസ്സുകളിലും ഉപയോഗിക്കാന്‍ കഴിയും.
മഴയിലും തണുപ്പിലും പാചകവാതകത്തിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന സൂര്യ നൂതന് മൂന്ന് മോഡലില്‍ ലഭ്യമാകും. സാധാരണ മോഡലിന് 12,000 രൂപയും ടോപ്പ് മോഡലിന് 23,000 രൂപയുമാണ്.
Comments