തിരുവനന്തപുരം: സിൽവർ ലൈനിന് ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാറിന്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.വേഗതയേറിയ റെയിൽ ഗതാഗതം കേരളത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രസർക്കാറിന് ഉള്ളത്.
ഇതിനായി മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പടെയുള്ളവർ നിർദ്ദേശിച്ച പദ്ധതികളാണ് കേന്ദ്രം പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിൽവർലൈൻ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടോ എന്ന കാര്യം പറയേണ്ടത് റെയിൽവേ മന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർ ലൈനിന്റെ ഡിപിആർ അപര്യാപ്തത പരിശോധിക്കുന്ന നടപടികൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ റയിൽവേ വികസനം സംബന്ധിച്ച് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അതേസമയം സിൽവർ ലൈൻ നിർത്തി വെച്ചിട്ടില്ലെന്നും മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും കെ റെയിൽ എംഡി വ്യക്തമാക്കി.കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യ ആഘാത പഠനം നടക്കുന്നു. കല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ മാപ് വഴി പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയും സംശയവും ദൂരികരിക്കുന്നതിനായി സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
Comments