ഇടുക്കി: പൂപ്പാറയിൽ ക്ഷേത്രത്തിൽ മോഷണം. മഹാദേവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 50,000 രൂപ നഷ്ടമായി. സംഭവത്തിൽ പൂപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
കാണിക്കവഞ്ചിയും ക്ഷേത്രം ഓഫീസും തകർത്താണ് പണം കവർന്നത്. ഏഴ് ഭണ്ഡാരങ്ങൾ മോഷ്ടാവ് തകർത്തു. ഇതിന് പുറമേ വിഗ്രഹത്തിലെ തിരുവാഭരണം കവരാനും ശ്രമം നടത്തി. ഇതിനായി ക്ഷേത്ര ശ്രീകോവിൽ കുത്തി പൊളിക്കാൻ ശ്രമിച്ചു.
മോഷണത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
Comments