ന്യൂഡൽഹി: പാർലമെന്റ് സെഷൻ തുടങ്ങും മുന്നേ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് നടത്തി രാജ്യസഭ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഏവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
മറ്റ് അംഗങ്ങൾ ഇല്ലാതിരുന്ന ദിവസമായതിനാൽ പുതിയ അംഗങ്ങളിൽ ഇന്ന് എത്തിയവരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭാ ഉദ്യോഗസ്ഥർ ഉപരാഷ്ട്രപതിയ്ക്കൊപ്പം ഔദ്യോഗിക നടപടിക്രമങ്ങൾ നിർവ്വഹിക്കാൻ ചടങ്ങിൽ സന്നിഹിതരായിരുന്നത്.
ആകെ 245 സീറ്റുകളുള്ള രാജ്യസഭയിൽ 233 പേർ തിരഞ്ഞെടുക്കപ്പെട്ട് വരുന്നവരും 12പേർ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നവരുമാണ്. ഇത്തവണ 15 സംസ്ഥാനങ്ങളിലായി 57 പേരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട് വന്നത്. 245 അംഗ സഭയിൽ നിലവിൽ ബിജെപിയ്ക്ക് 95 പേരും കോൺഗ്രസ്സിന് 29ഉം സീറ്റുകളുമാണ് ഉള്ളത്.
Comments