തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനാണ്. നിരക്കിൽ വലിയ വർധനവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാർജ് പരമാവധി കുറഞ്ഞ തോതിൽ കൂട്ടണം എന്നാണ് ആഗ്രഹിക്കുന്നത്. വൈദ്യുതി ചാർജ് വർദ്ധനയുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നാളെയുണ്ടാകും. ഉച്ചയ്ക്ക് ശേഷമാകും ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം ഉണ്ടാകുക. വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് ആവശ്യപ്പെട്ടത്. വർധനയുടെ തോത് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്ന മൂന്നു കരാറുകൾ റദ്ദാക്കുന്നതിൽ ആലോചന തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രി സഭയുടെ പരിഗണനയ്ക്ക് വിടും.
ഇത് ബോർഡിന് സാമ്പത്തിക നേട്ടം ഉണ്ടാക്കും. അടുത്ത താരിഫ് റിവിഷനിൽ ഇതിന്റെ മെച്ചം സാധാരണക്കാരന് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments